കടലും കടല്‍ത്തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ്  പൈലറ്റ് അടിസ്ഥാനത്തില്‍ കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് ആരംഭിച്ച  ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വിജയമായതിനെത്തുടര്‍ന്ന് 9 ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. 

മത്സ്യബന്ധനയാനങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു പ്രത്യേക ബാഗുകള്‍ നല്‍കും. നീണ്ടകരയില്‍ ഇതുവരെ 8671 ബാഗുകള്‍ ഇങ്ങനെ വിതരണം ചെയ്തു. ഇതില്‍ 6405 ബാഗുകള്‍ നിറയെ പ്ലാസ്റ്റിക്ക് മാലിന്യം അവര്‍ കടലില്‍നിന്നു ശേഖരിച്ചു. പദ്ധതി തുടങ്ങിയ 2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ മെയ് വരെ 154.932 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഈ രീതിയില്‍ കടലില്‍ നിന്നു നീക്കാനായത്. ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, സാഫ്, ശുചിത്വമിഷന്‍, എന്‍.ഇ.ടി.എഫ്.ഐ.എസ്.എച്ച്. നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്.

മത്സ്യ സമ്പത്തിനും, തീരദേശത്തെ ജൈവീക ആവാസ്ഥ വ്യവസ്ഥയ്ക്കും ഒരുപോലെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യം തുടച്ചു നീക്കുക ലക്ഷ്യമിട്ടാണ് ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2022

sitelisthead