പഠനത്തോടൊപ്പം റോഡ് നിയമങ്ങളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിയ്ക്കുന്നതിനായി മോട്ടാർവാഹന വകുപ്പ് ആവിഷ്‌ക്കരിച്ച കരിക്കുലം  ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് തയ്യാറാക്കിയിരിക്കുന്നത്.

പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തും. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം മോട്ടർ വാഹന നിയമങ്ങളെക്കുറിച്ചു അവബോധം വളർത്തുന്നതിനായി പ്രത്യക പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-09-2022

sitelisthead