ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ്-ന്റെ ഭാഗമായി കൈകോർക്കാം ലഹരിക്കെതിരെ എന്ന വിഷയത്തിൽ 4 മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ശിശുക്ഷേമ സമിതി ചിത്രരചനകൾ ക്ഷണിയ്ക്കുന്നു. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിയ്ക്കാം. 15x12 സെന്റീമീറ്റർ അനുപാതത്തിലാവണം ചിത്രരചന നടത്തേണ്ടത്. സ്റ്റാമ്പിന്റെ വലിപ്പമായ 5x4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ സ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചന സാമഗ്രികളും കൊണ്ട് ചിത്രരചന നിർവ്വഹിക്കുന്നതായിരിക്കും ഉചിതം.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിയ്ക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ വച്ച് നൽകും. ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാർത്ഥിയുടെ വീടിന്റെയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൾ/ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.

കവറിനു പുറത്ത് 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന് എഴുതി, ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമാ നേരിട്ടോ ഒക്ടോബർ 31 ന് മുൻപായി ചിത്രരചനകൾ സമർപ്പിയ്ക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo