മൈനോറിറ്റി വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നൽകേണ്ട മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പൗരന്മാർക്ക് കേരള സർക്കാർ നൽകുന്ന സേവനങ്ങളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ബിരുദ - ബിരുദാനന്തര പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിന് മൈനോറിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്‌ നിലവിൽ 3 വർഷം കാലാവധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിച്ചിരുന്നില്ല. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നുള്ള വ്യാപക പരാതിയെതുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-04-2022

sitelisthead