വിനോദയാത്ര പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി യാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ RTO അല്ലെങ്കിൽ ജോയിന്റ് RTO-യ്ക്ക് നൽകണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും RTO അല്ലെങ്കിൽ ജോയിന്റ് RTO മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം.

നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയാറാക്കിയ വാഹന പരിശോധന റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധന റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്. വാഹന പരിശോധന റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-11-2022

sitelisthead