വയോജന നയത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവനോപാധി പ്രദാനം ചെയ്ത് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് നവജീവന്‍. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 വയസുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുയോജ്യമായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ലളിതമായ വ്യവസ്ഥകളോടെ വായ്പ നല്‍കും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കി കൊണ്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. കാര്‍ഡ് പുതുക്കി കൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ ജില്ലയിലും നിയമിച്ചിട്ടുള്ള വിദഗ്ധസമിതി യോഗ്യരായവരെ തിരഞ്ഞെടുക്കും. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 50,000 രൂപയാണ് വായ്പ തുക. 25 % സബ്‌സിഡി ലഭിക്കും. 

കേരളത്തിലെ ഷെഡ്യൂൾഡ്, സഹകരണ ബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ 25 % ആനുകൂല്യം സ്ത്രീകള്‍ക്ക് മാറ്റിവെച്ചിട്ടുണ്ട്. 25 % ബിപിഎല്‍, ഏ.വൈ.ഐ. വിഭാഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു. ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനോ, തയ്യല്‍ക്കട, ഇന്റര്‍നെറ്റ് കഫേ, കുട, സോപ്പ് നിര്‍മാണ യൂണിറ്റ് എന്നിങ്ങനെ സംരഭങ്ങൾ തുടങ്ങാം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് അതത് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-05-2023

sitelisthead