പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലോകബാങ്ക് സഹായത്താൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന  പ്രോഗ്രാം ഫോർ റിസൽട്ട് (PfR) പരിപടിയുടെ തുർച്ചയായുള്ള അധിക ധനസഹായത്തിന്റെ ഭാഗമായി ലോകബാങ്ക് തയാറാക്കിയ പരിസ്ഥിതി, സാമൂഹിക  സംവിധാനങ്ങളുടെ  വിലയിരുത്തൽ റിപ്പോർട്ട് (കരട്)  (ESSA)  പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി സമർപ്പിക്കുന്നു.
റിപ്പോർട്ട്  ചര്‍ച്ച ചെയ്യുന്നതിനായി 2022 മെയ് മാസം 10 മണിക്ക് കിലയുടെ  ആഭിമുഖ്യത്തില്‍ ഓൺലൈനായി ഒരു ശില്‍പശാല  സംഘടിപ്പിക്കുന്നുണ്ട്. റിപ്പോർട്ട് സംബന്ധിച്ച് ലോകബാങ്ക് ടീമുമായി  സംവദിക്കുന്നതിനും പാതുജനങ്ങള്‍ക്ക് പ്രസ്തുത ചര്‍ച്ചയില്‍ അവസരമുണ്ടാകും.റിപ്പോർട്ടിന്മേൽ പാതുജനങ്ങള്‍ക്ക്  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിനും 2022 മെയ് മാസം 8 വരെ അവസരമുണ്ട്. ജനങ്ങളുടെ പ്രതികരണങ്ങൾ നേരിട്ടോ  തപാൽ വഴിയോ  ഇമെയിൽ വഴിയോ അറിയിക്കാവുന്നതാണ്.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
 റീബിൽഡ് കേരള ഇനിഷ്യേറ്റീവ് 
സെക്രട്ടേറിയറ്റ്,
ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്, കേരള സർക്കാർ,
1 A,ഹെതർ ടവർ, പുന്നൻ റാഡ്,
ഗവ. സെക്രട്ടേറിയറ്റിനു സമീപം, തിരുവനന്തപുരം.
ഇമെയിൽ- rkisecretariat@gmail.com; rkisecretariat@kerala.gov.in
ഫോൺ -0471 2332744 / 2333744.

റിപ്പോർട്ട് വായിക്കുക : https://document.kerala.gov.in/documentdetails/eEhiVDR3WlVnZUZNc01nNTNqeTRoUT09

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-04-2022

sitelisthead