ലോക വിനോദസഞ്ചാര ദിനത്തോട് അനുബന്ധിച്ച്  സെപ്റ്റംബർ 27 ന് ടൂറിസം വകുപ്പിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഇൻസ്റ്റാഗ്രാം റീൽസ് മത്സരം നടത്തുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടെ  നൽകിക്കൊണ്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://bit.ly/tourismreelscompetition എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റീലുകൾ പോസ്റ്റ് ചെയ്ത് @tourismclubkerala എന്ന് ടാഗ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന റീലുകൾ പങ്കെടുക്കുന്നയാളുടെ യഥാർത്ഥ സൃഷ്ടിയായിരിക്കണം.

മത്സരാർഥികളുടെ അക്കൗണ്ട് പബ്ലിക് ആയിരിക്കണം. വീഡിയോ ദൈർഘ്യം 30 സെക്കൻഡിനും 1 മിനിറ്റിനും ഇടയിലായിരിക്കണം. വീഡിയോകൾക്ക് ശരിയായ അടിക്കുറിപ്പും ഹാഷ്ടാഗുകളും ഉണ്ടായിരിക്കണം (#keralatourism #tourismclubkerala #rethinktourism). വീഡിയോയുടെ ഗുണമേന്മ, സർഗ്ഗാത്മകത, തീമിന്റെ പ്രസക്തി, റീലുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ തീരുമാനിക്കുന്നത്.

റീലുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 5 ആണ്. ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ ഉള്ള വിദഗ്ധ സമിതി ആണ് വിധിനിർണ്ണയിക്കുന്നത്. ഉള്ളടക്കത്തിന് മദ്യം, മയക്കുമരുന്ന്, പുകയില, ആയുധങ്ങൾ, അപകടകരമെന്ന് തോന്നുന്ന ഏതെങ്കിലും പ്രവർത്തനങ്ങൾ  ഉണ്ടാവാൻ പാടില്ല. ഏതെങ്കിലും മതത്തോടോ സമുദായത്തോടോ ഉള്ള വിദ്വേഷം, ലിംഗഭേദം രാഷ്ട്രീയാധിഷ്‌ഠിതമായ വികാരം എന്നിവ കാണിക്കുന്ന ഒരു ഉള്ളടക്കവും വീഡിയോകളിൽ അടങ്ങിയിരിക്കരുത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2022

sitelisthead