കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ ഡിസംബര്‍ 9 വരെയാണ് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം.

സര്‍ക്കാര്‍, മാനേജ്മെന്റ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തി ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കത്ത് കരുതണം. രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാണ് സന്ദര്‍ശന സമയം. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കും. ഫോണ്‍: 0490 2481000.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2022

sitelisthead