സംരംഭക വർഷം പദ്ധതിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി നൂതനാശയങ്ങളുള്ള സംരംഭകർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരവുമായി ഡ്രീംവെസ്റ്റർ മത്സരം. 2022 ഡിസംബർ 23 വരെ  www.dreamvestor.in -ൽ ആശയങ്ങൾ സമർപ്പിക്കാം. 1-ാം സ്ഥാനത്തിന് 5 ലക്ഷം രൂപയും 2-ാം സ്ഥാനത്തിന് 3 ലക്ഷം രൂപയും 3-ാം സ്ഥാനത്തിന് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും. 4 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 സ്ഥാനം വരെയുള്ളവർക്ക് 25000 രൂപ വീതവും സമ്മാനം ലഭിക്കും. 4 ലെവലുകളായാണ് മത്സരം നടക്കുന്നത്.

തെരഞ്ഞെടുക്കുന്ന എല്ലാ ആശയങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിങ്ങ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണിബന്ധങ്ങൾ എന്നീ സഹായം ലഭ്യമാക്കും. വിവരങ്ങൾക്ക് : +91-471-2302774 dreamvestorofficial@gmail.com Directorate of Industries and Commerce,
3rd Floor, Vikas Bhavan,
Thiruvananthapuram, Kerala 695033
http://industry.kerala.gov.in

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-11-2022

sitelisthead