ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നീ ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ പഠനാവസരം ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരു​ദ, ബിരുദാനന്തര കോഴ്സുകളിൽ പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തി. ബിരുദ കോഴ്സുകളിൽ പരമാവധി 3 സീറ്റും ബിരുദാനന്തര ബിരുദത്തിന് ഒരു സീറ്റുമാണ് അനുവദിച്ചത്.

ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നിവയെ ഒറ്റ യൂണിറ്റായി പരി​ഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് താത്പ്പര്യമുള്ള കോഴ്സും കോളേജും തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും.

നിലവിൽ ഈ വിദ്യാർഥികൾക്ക് ഭിന്നശേഷി (പിഡബ്ല്യുഡി) സംവരണത്തിൽ ഉൾപ്പെടുത്തിയാണ് പ്രവേശനം. പ്രത്യേക സംവരണമുണ്ടായിരുന്നത് കലിക്കറ്റ് സർവകലാശാലയിൽ മാത്രമായിരുന്നു. പുതിയ തീരുമാനം വിദ്യാർഥികൾക്ക് കലാലയാന്തരീക്ഷം സാധ്യമാക്കും. ഇതോടെ പഠനത്തിനൊപ്പം സാമൂഹികവികാസവും ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-05-2023

sitelisthead