പട്ടികവർഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഉദ്യോഗാർഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നുമുള്ളവർ ആയിരിക്കണം. ആകെ ഒഴിവുകൾ- 250. പ്രായപരിധി - 21-35 വയസ്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി. മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ ആയിരിക്കും നിയമനം.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കണം.(കോഴ്സ് വിജയിച്ചവർ മാത്രം). നിയമന കാലാവധി - ഒരു വർഷം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 16ന് വൈകുന്നേരം 5 നു മുൻപായി അപേക്ഷിക്കണം. പ്രതിമാസ ഹോണറേറിയം: നേഴ്സിംഗ്/ഫാർമസി (മറ്റു പാരാമെഡിക്കൽ കോഴ്സ് ബിരുദ യോഗ്യത - 18,000. നേഴ്‌സിംഗ്/ഫാർമസി മറ്റു പാരാമെഡിക്കൽ കോഴ്സ് ഡിപ്ലോമ യോഗ്യത : 15,000.
വിവരങ്ങൾക്ക് stdkerala.gov.in .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2023

sitelisthead