സംസ്ഥാനത്ത് അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.  പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.
         
2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിറ്ററിം​ഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്തിനുള്ള മേല്‍നോട്ട ചുമതല.  അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയാണ്. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നല്‍കുന്നതാണ്. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍,  സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നതാണ്.
 
ദേശിയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28-ന് അവാര്‍ഡ് വിതരണം ചെയ്യുന്നതാണ്. അപേക്ഷ ഫോറവും, മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in എന്ന   വെബ്‌സൈറ്റില്‍  ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം -695033  എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31ന് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 - 425 -1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-12-2021

sitelisthead