ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ധനസഹായം 

സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവകകൾ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ആശ്വാസം പദ്ധതി പ്രകാരം വികലാംഗക്ഷേമ കോർപ്പറേഷൻ സൂക്ഷ്മ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ₹ 25,000 സഹായം നൽകും. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ് പൂർത്തിയായവരും കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, മുതിർന്ന ഭിന്നശേഷിക്കാർ, അഗതികൾ എന്നിവർക്ക് മുൻഗണന. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 -ൽ ഓഗസ്റ്റ് 10ന് വൈകുന്നേരം 5നകം നൽകണം.  അപേക്ഷ ഫോമിന് hpwc.kerala.gov.in. വിവരങ്ങൾക്ക്: 0471-2347768, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

sitelisthead