വിവിധ ഏജൻസികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ കോട്ടയം, ആലപ്പുഴ,  എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ പ്രത്യക ക്രിസ്മസ് പുതുവത്സര ഫെയറുകൾ സപ്ലൈകോ സംഘടിപ്പിക്കും. സപ്ലൈകോയുടെ 500-ലധികം  സൂപ്പർമാർക്കറ്റുകളും 40 പീപ്പിൾസ് ബസാറുകളും 6 ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ്–പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും. ഈ കാലയളവിൽ 3000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരു സ്ത്രീക്കും പുരുഷനും ഒരു ഗ്രാം സ്വർണ നാണയം നൽകും. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ 5 മുതൽ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. 1437 രൂപ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡിയായി 755 രൂപ നിരക്കിൽ നൽകുന്നത്. സബ്‌സിഡി നിരക്കിൽ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്.  വൻപയർ 47.10 രൂപ,  തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റർ) 125 രൂപ എന്നിങ്ങനെ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2022

sitelisthead