സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുമ്പോൾ കാപിറ്റേഷൻ ഫീസോ, സ്‌ക്രീനിംഗ് നടപടികളോ പാടില്ല. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 13-ന് വിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കും. സ്‌കൂളുകളിൽ നിന്നും കുട്ടിയുടെ ടി. സി. രക്ഷിതാവ് ആവശ്യപ്പെട്ടാൽ ഉടൻ നൽകണം. പരാതികൾക്ക് ജില്ല വിദ്യാഭ്യാസ ഓഫിസുമായി ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-05-2022