ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾ പട്ടികജാതി വികസന വകുപ്പ് മുഖേന നൽകിവരുന്ന വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പഠിക്കുന്ന രണ്ടര ലക്ഷത്തിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ള പൊതു വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന ഇതിനകം അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.ഫോൺ :0471 2737100

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo