സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാതല സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം സെപ്തംബര്‍ 25-ന് നടക്കും. കൈറ്റും സ്വതന്ത്ര്യ വിജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന DAKF-ഉം സംയുക്തമായാണ് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ദിനാചരണം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും സംഘടിപ്പിക്കും. 14 ജില്ലകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തുന്ന പരിശീലന പരിപാടികളും പോര്‍ട്ടലില്‍ തത്സമയം ലൈവായി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് www.kite.kerala.gov.in/SFDay2022/brochure.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2022

sitelisthead