സ്‌കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് 13 മുതൽ 17 വരെ സുരക്ഷിത സ്‌കൂൾ ബസ് എന്നപേരിൽ വ്യാപക പരിശോധന നടത്തും. ബസുകളെ സ്‌കൂളുകളിലെത്തിയാണ് പരിശോധിക്കുക. യന്ത്രങ്ങളുടെ പ്രവർത്തനം, വയറിംഗ്, അഗ്‌നിരക്ഷ സംവിധാനം, അടിയന്തിര വാതിൽ, പ്രഥമശുശ്രൂഷ പെട്ടി, വേഗപൂട്ട് തുടങ്ങിയവയെല്ലാം പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ പരിഹരിച്ച ശേഷം മാത്രം സർവീസ് നടത്താൻ അനുവദിക്കും. അനുവദനീയമായതിലേറെ കുട്ടികളെ ബസുകളിൽ കയറ്റുന്നുണ്ടോ എന്നതുൾപ്പടെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെയും, ആർടിഒ, സബ് ആർടിഒ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-02-2023

sitelisthead