കാർഷിക അനുബന്ധ മേഖലകളിലെ നൂതന ആശയങ്ങൾ, മികച്ച കാർഷിക രീതികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കാർഷിക സിനിമകൾ, ഡോക്യുമെന്ററികൾ, ആനിമേറ്റഡ് വീഡിയോകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് കാർഷിക ഫിലിം ഫെസ്റ്റിവൽ മത്സരം 2023 മാർച്ച് 10 ന് സംഘടിപ്പിക്കും. 

പങ്കെടുക്കുന്ന എല്ലാവർക്കും ക്യാഷ് അവാർഡുകളും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. ദേശീയതല അവാർഡുകൾക്ക് 1, 2, 3 സ്ഥാനങ്ങൾക്ക് യഥാക്രമം ഒരു ലക്ഷം, 75000/-, 50,000/- രൂപ സമ്മാനം നൽകും. ഓരോ സംസ്ഥാന ക്യാഷ്  പ്രൈസിനും അവാർഡിന് അർഹമായ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും 10,000/-  രൂപ നൽകും. സർക്കാർ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, എൻജിഒ., മാധ്യമ സ്ഥാപനങ്ങൾ, അഗ്രി സ്റ്റാർട്ടപ്പുകൾ, അഗ്രി സംരംഭകർ, എഫ്.പി.ഒ.,, സഹകരണ സ്ഥാപനങ്ങൾ, അഗ്രി ബിസിനസ് കമ്പനികൾ, അഗ്രി ജേർണലിസ്റ്റുകൾ, വ്യക്തിഗത പ്രൊഫഷണലുകൾ എന്നിവർക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കാം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും manage.gov.in/maff/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2023

sitelisthead