മി​ക​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ 2021-22 വ​ർ​ഷ​ത്തെ സ്വ​രാ​ജ്​ ട്രോ​ഫി ​ പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ല​ത്തി​നാ​ണ്​ പു​ര​സ്കാ​രം. ക​ണ്ണൂ​ർ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. മി​ക​ച്ച കോ​ർ​പ​റേ​ഷ​നു​ള്ള പു​ര​സ്കാ​രം തി​രു​വ​ന​ന്ത​പു​രം ക​ര​സ്ഥ​മാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​​ലെ മു​ള​ന്തു​രു​ത്തി പു​ര​സ്കാ​രം​ നേ​ടി. പാ​പ്പി​നി​ശ്ശേ​രി (ക​ണ്ണൂ​ർ), മ​ര​ങ്ങാ​ട്ടു​പ​ള്ളി (കോ​ട്ട​യം) ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാനം.

മു​നി​സി​പ്പാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​ക്കാ​ണ്​ പു​ര​സ്​​കാ​രം. വ​ട​ക്കാ​ഞ്ചേ​രി (തൃ​ശൂ​ർ), സു​ൽ​ത്താ​ൻ ബ​ത്തേ​രി (വ​യ​നാ​ട്) എ​ന്നി​വ​ ര​ണ്ടും മൂ​ന്നും സ്ഥാനംനേ​ടി. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രു​മ്പ​ട​പ്പ്​ പു​ര​സ്കാ​ര​ത്തി​ന്​ അ​ർ​ഹ​രാ​യി. കൊ​ട​ക​ര (തൃ​ശൂ​ർ), നെ​ടു​മ​ങ്ങാ​ട്​ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ക്കാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. മ​ഹാ​ത്​​മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള മ​ഹാ​ത്​​മ പു​ര​സ്കാ​ര​ത്തി​ന്​ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ള്ളി​ക്കാ​ട്​ അ​ർ​ഹ​രാ​യി. അ​ഗ​ളി, ഷോ​ള​യൂ​ർ (പാ​ല​ക്കാ​ട്​) ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.

document.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-02-2023

sitelisthead