സമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. ഒമ്പത്, 10 ക്ലാസ് വരെ പഠനോപകരണങ്ങൾക്ക് 1000 രൂപയും യൂണിഫോമിന് 1500 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്നിക്, പി.എച്ച്.എസ്.സി പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾക്ക് 2000 രൂപയും യൂണിഫോമിന് 1500 രൂപയും ലഭിക്കും. ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന ഒരു ജില്ലയിലെ 30 കുട്ടികൾക്ക് വീതം പഠനോപകരണങ്ങൾക്ക് 3000 രൂപ വീതം ലഭിക്കും. 

അപേക്ഷകൻ/അപേക്ഷക സർക്കാർ/ എയ്ഡഡ് സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം. അപേക്ഷകന് 40 ശതമാനമോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയിൽ നിർബന്ധമായും സാക്ഷ്യപ്പെടുത്തണം. അപേക്ഷകൾ സുനീതി പോർട്ടൽ suneethi.sjd.kerala.gov.inൽ നൽകാം. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കും. ഫോൺ : 471 2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-02-2024

sitelisthead