പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് എം.ഫിൽ, പി.എച്ച്.ഡി തുടങ്ങിയ കോഴ്സുകളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള പ്രായപരിധി 33 ൽ നിന്ന് 40 വയസ്സായി ഉയർത്തി. 40ാം വയസിൽ എം.ഫിൽ/പി.എച്ച്.ഡി കോഴ്‌സുകൾക്ക് പ്രവേശിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 45 വയസുവരെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് കാലാകാലങ്ങളിൽ യു.ജി.സി അനുവദിക്കുന്ന തുകയുടെ 75% നിരക്കിൽ ഫെലോഷിപ്പിനും, കണ്ടിജന്റ് ഗ്രാന്റിനും അർഹതയുണ്ടായിരിക്കും.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കോളേജ് ലക്ചർ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിലവിലെ പ്രായപരിധി 45 വയസാണ്. എന്നാൽ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് എം.ഫിൽ, പി.എച്ച്.ഡി തുടങ്ങിയ കോഴ്സുകളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള പ്രായപരിധി 33 ആയിരുന്നു. പ്രായപരിധികളിലെ ഈ അന്തരം ഉയർന്ന യോഗ്യതകൾ നേടി ഉയർന്ന തസ്തികകളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് പിന്നോക്ക വിഭാഗക്കാക്ക് തടസ്സമാവുന്നുവെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രായപരിധി 33-ൽ നിന്ന് 40-ലേയ്ക്ക് ഉയർത്തിയത്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-12-2021

sitelisthead