ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർ നിർമ്മാണത്തിന്  നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.  മാനദണ്ഡങ്ങൾ : ഫിഷർമെൻ കോളനിയിലെ താമസക്കാരൻ ആയിരിക്കണം, കോളനി നിലവിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനു പുറത്തും CRZ നോട്ടിഫിക്കേഷൻ പ്രകാരം ഭവനനിർമ്മാണത്തിന് അനുവദനീയ മേഖലയിലും ആയിരിക്കണം,ഗുണഭോക്താവിന് വസ്തുവിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം, ലൈഫ് ഭവന പദ്ധതി വഴിയോ, സർക്കാരിൻ്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/ പുനർനിർമ്മാണ പദ്ധതി വഴിയോ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവരെ 
പരിഗണിക്കുന്നതല്ല, ഇരട്ട വീടുകൾക്ക് മുൻഗണന നൽകും. അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ ഫെബ്രുവരി 17 ന് മുൻപ് സമർപ്പിക്കണം. വിവരങ്ങൾക്ക് 0471-2450773

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo