ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഓഗസ്റ്റ് 6 മുതൽ 15 വരെ ഭാരത് ഭവൻ ഹൈക്യൂ തീയേറ്ററിൽ 10 ദിന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 8-ന് ആർക്കും പാടാം എന്ന പേരിൽ സംഘടിപ്പിക്കുന്ന, ഇന്ത്യൻ ചലച്ചിത്രങ്ങളിലെ ദേശീയ ഗാനാലാപനത്തിനും ദേശീയത പ്രമേയമാക്കി 10-ന് നടക്കുന്ന സംഘഗാന മത്സരങ്ങളിലും  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ സർവീസിലെ സാംസ്‌കാരിക കൂട്ടായ്മകൾ, സ്വകാര്യ സാംസ്‌കാരിക കൂട്ടായ്മകൾ എന്നിവർ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി ബംഗാവ്, തൈയ്ക്കാട് പി. ഒ. എന്ന വിലാസത്തിലോ  bharathbhavankerala@gmail.com എന്ന മെയിൽ വിലാസത്തിലോ ഓഗസ്റ്റ് 5-വരെ അപേക്ഷിക്കാം. വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471-4000282. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2022

sitelisthead