സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ 2021 - 2022 അദ്ധ്യായന വർഷത്തിൽ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച് SSLC/THLC പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതലും ഹയര്‍ സെക്കണ്ടറി, VHSE വിഭാഗത്തില്‍ അവസാന പരീക്ഷയില്‍ 90 ശതമാനത്തില്‍ കൂടുതലും മാര്‍ക്ക് നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്/ഉന്നത വിദ്യഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ പാസ്സായ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിയ്ക്കാം.

ക്ഷേമനിധി അംഗങ്ങള്‍ 2022 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തികരിച്ചവരാകണം. പരീക്ഷ സമയത്ത് 2 വര്‍ഷത്തെ അംശാദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. അപേക്ഷ തീയ്യതിയില്‍ അംഗത്തിന്റെ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തിയായിരിക്കണം. കുടിശ്ശിക ഉണ്ടെങ്കില്‍ അപേക്ഷിക്കുന്നതിന് മുന്‍പ് അടച്ച് തീര്‍ക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എസ്.എസ്.എല്‍.സി, സ്വയം സാക്ഷ്യപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്‍ക്ക് ലിസ്റ്റ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 31 ന് വൈകിട്ട് മൂന്നിനകം നല്‍കണം. പുതിയ അപേക്ഷ ഫോറം കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0491 2530558,0487-2320500  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2022

sitelisthead