ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്‌കൂൾ വി​ദ്യാർത്ഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളിലും, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ്, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ്, റോബോട്ടിക്‌സ് വീഡിയോ സർവൈലൻസ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ആഗ്മെന്റഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നി വിഷയങ്ങളിലുമാണ് പരിശീലനം. രജിസ്‌ട്രേഷൻ bit.ly/48Goc0z വഴി ചെയ്യാം. www.tet.cdit.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-03-2024

sitelisthead