പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. മാർച്ച് 2 മുതൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 -ന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളിൽ നിർദേശം ബാധകമല്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2023

sitelisthead