കേരള ചലച്ചിത്ര അക്കാ‌ദമി 17 മുതൽ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി വനിത സംവിധായകരുടെ 20 സിനിമകളും 5 ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. പൊതുവിഭാഗത്തിന് ₹ 300 ഉം വിദ്യാർഥികൾക്ക് ₹ 150 ഉം ആണ് ഡെലിഗേറ്റ് ഫീസ്. രജിസ്‌ട്രേഷൻ registration.iffk.in മുഖേന നടത്താം. ഓഫ് ലൈൻ രജിസ്ട്രേഷന് ആലപ്പുഴ കൈരളി തീയറ്ററിലും കെ.എസ്.ആർ.ടി.സി. സ്റ്റാന്റിലും സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിൽ ലഭ്യമാണ്. സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 

കാൻ, മ്യൂണിച്ച് മേളകളിൽ ഉൾപ്പെടെ 50ൽപ്പരം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഷാർലറ്റ് വെൽസിന്റെ 'ആഫ്റ്റർ സൺ', കാൻ, സാൻ സെബാസ്റ്റ്യൻ, ഷിക്കാഗോ ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ മേരി ക്രൂസ്റ്ററുടെ 'കോർസാഷ്', ലൊകാർണോ മേളയിൽ ഗോൾഡൻ ലെപ്പേർഡ് പുരസ്‌കാരം നേടിയ ജൂലിയ മുറാറ്റിന്റെ 'റൂൾ 34', ബെർലിൻ, സൺഡാൻസ് ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടിയ 'ക്ളോൺഡിക്കെ' തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 14 സിനിമകൾ പ്രദർശിപ്പിക്കും. 

ഇന്ത്യൻ സിനിമ വിഭാഗത്തിൽ റിമാദാസിന്റെ 'ടോറാസ് ഹസ്ബന്റ്', അഞ്ജലി മേനോന്റെ 'വണ്ടർവിമൻ' എന്നിവ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച, ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'നിള', ശ്രുതി ശാരണ്യത്തിന്റെ 'ബി 32 റ്റു 44'എന്നിവയും പ്രദർശിപ്പിക്കും. ഇന്ദു വി.എസ് സംവിധാനം ചെയ്ത 19 (1) (a ), രത്തീനയുടെ 'പുഴു' എന്നീ മലയാള ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo