ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതൽ ഒരു കിലോമീറ്റർ പരിധിയിൽ സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള, 2021-ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച, ബഫർ സോൺ ഭൂപടത്തിന്റെ കരട് (Draft Map), 22-12.2022-ന് കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സർവ്വേ നമ്പർ കൂടി ഉൾപ്പെടുത്തികൊണ്ടുള്ള മാപ്പുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് മേൽപറഞ്ഞ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ കരട് ബഫർ സോൺ വനം-വന്യജീവി വകുപ്പ് തയ്യാറാക്കിയിട്ടുള്ളതെങ്കിലും ഈ ബഫർ സോൺ പ്രദേശത്തിനകത്ത് ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമ്മിതികളോ കൃഷിയിടങ്ങളോ ഉൾപ്പെട്ടു വന്നിട്ടുണ്ടെകിൽ അവയുടെ വിശദാംശങ്ങൾ 2023 ജനുവരി 7-വരെ esz.forest@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് ബിൽഡിംഗ്; തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ അറിയിക്കേണ്ടതാണ്. വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തിലുള്ള പരാതി/ അധിക വിവരം പഞ്ചായത്തുതലത്തിൽ സ്വീകരിക്കും. സുപ്രിംകോടതി നിർദ്ദേശപ്രകാരം, സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണിനകത്തുള്ള നിർമിതികളുടെയും മറ്റു നിർമാണങ്ങളുടെയും കൃഷിയിടങ്ങളുടെയും മററും റിപ്പോർട്ട്, യൂണിയൻ സർക്കാരിനും (CEC, MOEFCC), WP(Gi) No. 202/1995-ൽ 03.06.2022- ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സുപ്രീംകോടതിക്കും സമയബന്ധിതമായി സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി KSREC മുഖാന്തിരം നടത്തിയ റിമോട്ട് സെൻസിംഗ് സർവ്വേ ഭൂപടം 12.12,2022- ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-12-2022

sitelisthead