മോട്ടോർ വാഹന ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം. റോഡ് അപകടങ്ങളിൽ പൊലീസ് തയ്യാറാക്കുന്ന എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഇനിമുതൽ  ലൈസൻസ് സസ്പെൻഡ് ചെയ്യില്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേസ് പ്രത്യേകമായി അന്വേഷിച്ചെ നടപടിയെടുക്കൂ . ട്രിപ്പിൾ റൈഡ്, അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹന മോടിക്കൽ, വാഹനം ഇടിച്ചിട്ട് മുങ്ങൽ എന്നിവയ്ക്ക്  ലൈസൻസ് സസ്പെൻഡ് ചെയ്യും. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യും. സർക്കുലർ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2024

sitelisthead