കേരള ഫോക്‌ലോർ അക്കാദമി 2022 നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം.

ഫെല്ലോഷിപ്പ്: നാടൻകലാരംഗത്ത്  പ്രാഗത്ഭ്യം തെളിയിച്ചിട്ടുളളവരും മുൻ വർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും 30 വർഷത്തെ കലാപ്രാവിണ്യമുള്ളവരുമായ നാടൻ കലാകാർക്ക് അപേക്ഷിക്കാം.

അവാർഡ്: നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവിണ്യമുള്ളവരുമായ നാടൻ കലാകാർക്ക് അപേക്ഷിക്കാം.

ഗുരുപൂജ പുരസ്‌കാരം: 65 വയസ് പൂർത്തിയായ നാടൻ കലാകാരെയാണ് പരിഗണിക്കുന്നത്. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യുവപ്രതിഭ പുരസ്‌കാരം: നാടൻകലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുളള പ്രായപരിധി 18 വയസിനും 40 വയസിനും ഇടയിൽ.

കല പഠന-ഗവേഷണ ഗ്രന്ഥം: നാടോടി വിജ്ഞാനീയത്തെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങൾക്കാണ് അവാർഡ്.  2020, 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഗ്രന്ഥകാർക്കും പുസ്തക പ്രസാധകർക്കും അപേക്ഷിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ 3 കോപ്പികൾ വെയ്ക്കണം. 

ഡോക്യുമെന്ററി പുരസ്‌കാരം: നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത 2020 മുതൽ 2022 ഡിസംബർ വരെ കാലയളവിലുളള ഡോക്യുമെന്ററി പ്രത്യേക പുരസ്‌കാരത്തിന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ 3 സിഡികൾ ഉണ്ടാവണം. ഇന്ന കാലയളവിൽ നിർമിച്ചതാണെന്നുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം. 

അപേക്ഷകൾ  ആഗസ്ത്  18നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ. ചിറക്കൽ. കണ്ണൂർ-11 വിലാസത്തിൽ  ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും നിർദേശിക്കാം. വിവരങ്ങൾക്ക് 0497 – 2778090

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

sitelisthead