അഴിമതി വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതിന് ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. (വിജിലൻസ് വകുപ്പ് സർക്കുലർ നം. VIG-C2/205/2021-VIG). സർക്കാർ/അർധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളിൽനിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കണം. വിജിലൻസ് ആസ്ഥാനത്തെ ടോൾ ഫ്രീ നമ്പർ 1064 / 8592900900, വാട്സ്ആപ്പ് - 9447789100, ഇ-മെയിൽ: vig.vacb@kerala.gov.in, വെബ്സൈറ്റ് - vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദർശിപ്പിക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോർഡിൽ പ്രദർശിപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-06-2023

sitelisthead