ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 4 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി sabhatvkeralam@gmail.com എന്ന ഐഡിയിലോ 7356602286 എന്ന ടെലിഗ്രാം അക്കൗണ്ടിലോ ഒക്ടോബർ 31ന് വൈകിട്ട് 5-നു മുമ്പായി ബയോഡാറ്റയും തിരിച്ചറിയൽ രേഖയുടെ കോപ്പിയും സഹിതം അയക്കണം.

വിദ്യാർഥികൾ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ/ വകുപ്പ് അധികാരിയുടെ സാക്ഷ്യപത്രം കൂടി സമർപ്പിക്കേണ്ടതുണ്ട്), സർക്കാർ/ അർധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ 3 വിഭാഗങ്ങളിലാണു മത്സരം.  ഒരോ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രങ്ങൾക്ക് പ്രശസ്തപത്രവും ക്യാഷ് പ്രൈസും നൽകും. അവ സഭാ ടി.വി.യിൽ സംപ്രേഷണം ചെയ്യും. 1-ാം സമ്മാനം 10,000 രൂപയും 2-ാം സമ്മാനം 5,000 രൂപയുമാണ്. ഓരോ വിഭാഗത്തിലും 5 പേർക്ക് വീതം 1,000 രൂപ പ്രോത്സാഹനസമ്മാനമായി നൽകും.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഭാ ടി.വി.യുടെ എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമർപ്പിയ്ക്കുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടില്ല. ഹ്രസ്വചിത്രങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. വിവരങ്ങൾക്ക്: 0471-2512549, 7356602286.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2022

sitelisthead