അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ആനൂകൂല്യത്തിനപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായതിന് ശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, നിർദിഷ്ട അപേക്ഷ ഫോറത്തില്‍ ഒക്ടോബര്‍ 31-നകമോ കോഴ്സിന് ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമേലാധികാരി സാക്ഷ്യപ്പെടുത്തണം. വിവരങ്ങൾക്ക്: 0495 2378480.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2023

sitelisthead