69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നത്തിനായി മത്സരം. മൗലിക സൃഷ്ടികൾ എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് തയാറാക്കേണ്ടത്. ജൂലൈ 19ന് വൈകിട്ട് 5 വരെ എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ അയക്കുന്ന കവറിൽ '69-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തണം. ഒരാൾക്ക് ഒരു എൻട്രിയേ സമർപ്പിക്കാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് ₹ 5001 സമ്മാനം. എൻട്രികൾ കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2251349

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-07-2023

sitelisthead