സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ ബോധവത്ക്കരണത്തിന്റെ ഭാഗമായി മേയ് 19 വരെ ഒഴിവാക്കും.  എന്നാൽ നിലവിൽ മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും നിരത്തിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് ക്യാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും, പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയാറാക്കുന്ന ഇ-ചെലാൻ കേസുകളിലും രേഖപ്പെടുത്തുന്ന പിഴ തുടരും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-04-2023

sitelisthead