ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഭരണഭാഷ പുരസ്‌കാരത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. ഏറ്റവും മികച്ച ഭാഷാമാറ്റം കൈവരിക്കുന്ന വകുപ്പിനും ജില്ലയ്ക്കും പ്രത്യക പുരസ്‍കാരമുണ്ട്. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ക്ലാസ് 3 വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാനതല ഭരണഭാഷാപുരസ്‌കാരങ്ങളും, ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷ സേവന പുരസ്കാരവുമാണുള്ളത്. 2022 കലണ്ടർ വർഷത്തിൽ മലയാളത്തിൽ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. വിശദാംശങ്ങൾക്കും അപേക്ഷ ഫോമിനും glossary.kerala.gov.in/pdf/Malayalam സന്ദർശിക്കുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2023

sitelisthead