മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് ലാപ്‌ടോപ്, പഠന സഹായകിറ്റ് എന്നിവയ്ക്ക് അപേക്ഷിക്കാം. 2021-22, 2022-23 അധ്യായന വർഷങ്ങളിൽ എഞ്ചിനിയറിംഗ്, എം.ബി.ബി.എസ്., ബി.എസ്.സി. അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., എം.സി.എ., എം.ബി.എ., ബി.എസ്.സി നഴ്‌സിംഗ് എന്നീ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ദേശീയ, സംസ്ഥാനതലത്തിൽ നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പഠിക്കുന്നവർക്ക് ലാപ്‌ടോപ്പിനും സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ 1 മുതൽ 7 വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനകിറ്റിനും ഏപ്രിൽ 30 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും. ഫോൺ: 0491 2547437.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-04-2023

sitelisthead