ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ www.lbscentre.kerala.gov.in​ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.പ്രോസ്പെക്ടസും, സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകർ ബിരുദാനന്തര ബിരുദത്തിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം കൂടാതെ ബി എഡ് പൂർത്തിയാക്കിയിരിക്കണം. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. വികലാംഗരായ ഉദ്യോഗാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം ഒക്ടോബർ 30നകം ലഭിക്കത്തക്ക വിധം തിരുവനന്തപുരത്തെ എൽബിഎസ് സെന്ററിലേക്ക് അയയ്ക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2022

sitelisthead