കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്‌ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ / എയ്ഡഡ്‌ കോളേജുകൾ എന്നിവിടങ്ങളിലെ ഗവേഷകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി  സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങളും വിശദവിവരങ്ങളും http://www.kscste.kerala.gov.in. ൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി  നവംബർ 15 വൈകുന്നേരം 5 മണി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-10-2022

sitelisthead