സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്  2022-23 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളിൽ നിന്നും  ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി :  ജനുവരി 30. വിവരങ്ങൾക്ക്: 0471 2300524, 0471-2302090.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2024

sitelisthead