വനിതാ ശിശു വികസന വകുപ്പ് വിധവകൾക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസിന് മുകളില്‍ പ്രായമുളള  മക്കളില്ലാത്തതും സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടുകളില്ലാത്തതും ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയുന്നതുമായവർക്ക് അപേക്ഷിക്കാം. ഭിന്നശേഷി/മനോരോഗിയായ കുട്ടികളുളള വിധവകളെയും പരിഗണിക്കും. www.schemes.wcd.kerala.gov.in ൽ അപേക്ഷിക്കാം. അവസാനതീയതി ഡിസംബര്‍ 31. ഫോണ്‍: 9497274121

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2023

sitelisthead