സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൂർണമായി ഓൺലൈനായി ലഭ്യമാകും. ആധാർ നമ്പർ അടിസ്ഥാനമാക്കി ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്തി രേഖകൾ സമർപ്പിക്കാതെ തന്നെ സേവനങ്ങൾ  കൈപ്പറ്റാം.നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ഡിസംബർ 24 മുതൽ ഓൺലൈനാകും. മൊബൈൽ ഓതെന്റിക്കേഷനിലൂടെ വാഹനങ്ങളുടെ പെർമിറ്റ് ഇനി  പുതുക്കാം.ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, ഫാക്ടറി നിർമിത ബോഡിയോടു കൂടിയുള്ള വാഹന രജിസ്‌ട്രേഷൻ, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെർമിറ്റ് എന്നിവ നേരത്തെ ഓൺലൈനായിരുന്നു.വാഹനം കൈമാറ്റം ചെയ്യുമ്പോൾ പഴയ ഉടമ ഒറിജിനൽ ആർ.സി. പുതിയ ഉടമക്ക് നൽകി രസീത് വാങ്ങി സൂക്ഷിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-12-2021

sitelisthead