മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2023-24 വർഷത്തേക്ക് അനുബന്ധ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 28 വരെ. 18 നും, 60 നും ഇടയിൽ പ്രായമുള്ളവരും, മറ്റ് ക്ഷേമനിധി ബോർഡുകളിൽ അംഗത്വമില്ലാത്തവരുമായ ബീച്ച് വർക്കർമാർ, ചെറുകിട മത്സ്യ വിതരണക്കാർ, മത്സ്യം ഉണക്കുന്നവർ പീലിംഗ് തൊഴിലാളികൾ, ചെറുകിട സംസ്കരണശാലയിലെ തൊഴിലാളികൾ എന്നിവർക്ക് fims.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം. പാസ്പോർട് സൈസ് ഫോട്ടോ, ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖ, അനുബന്ധത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻകാർഡ് എന്നിവ ഉള്ളടക്കം ചെയ്യണം. ഫിഷറീസ് ഓഫീസുകളിൽ നേരിട്ടും അപേക്ഷ സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo