നോര്‍ക്ക ബിസിനസ് ഫെസിലേറ്റഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍ബിഎഫ്സി. സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുളള പ്രവാസികള്‍ ജൂണ്‍ 12 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജിഎസ്ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0471-2770534/8592958677 നമ്പറുകളിലോ nbfc.norka@kerala.gov.innbfc.coordinator@gmail.com. എന്നീ വിലാസങ്ങളിലോ ബന്ധപ്പെടാം.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-06-2023

sitelisthead