ഉന്നതി പ്രീ - റിക്രൂട്ട്‌മെന്റ് ട്രയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക, അർധസൈനിക, പോലീസ്, എക്‌സൈസ് സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് 2 മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18-നും 26-നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള  എസ്.എസ്.എൽ.സി വിജയിച്ച ഉദ്യോഗാർഥികൾക്ക് അവസരം. പ്ലസ്ടുവോ ഉയർന്ന യോഗ്യതകളോ ഉള്ളവർക്ക് മുൻഗണന. 

പുരുഷന്മാർക്ക് കുറഞ്ഞത് 167 സെന്റീമീറ്ററും, വനിതകൾക്ക് 157 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്ക് കായികക്ഷമത പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാനുള്ള പ്രാപ്തി നേടി കൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലനം കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റർ (പി.ആർ.ടി.സി.) ലാണ് നടക്കുക. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 5നു  രാവിലെ 11നു തിരുവനന്തപുരം വെള്ളയമ്പലം കനകനഗർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ല പട്ടികജാതി  വികസന ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: 9447469280, 9447546617.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-06-2023

sitelisthead