എൽഐസി സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പുമായി സഹകരിച്ച്‌ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കായി നടപ്പാക്കുന്ന ജീവൻ ദീപം ഒരുമ പദ്ധതിയിൽ 18 മുതൽ 74 വയസുവരെയുള്ളവർക്ക് മാർച്ച് 25നകം പ്രീമിയമായ ₹ 174 അടച്ച് അംഗങ്ങളാകാം.

18-50 പ്രായപരിധിയിലുള്ളവർക്ക്‌ മരണം സംഭവിച്ചാൽ കുടുംബത്തിന്‌ ₹ ഒരു ലക്ഷവും 51-60 പ്രായപരിധിയിൽ ₹ 45,000, 61-70 പ്രായപരിധിയിൽ ₹ 15,000, 71-74 പ്രായപരിധിയിൽ ₹ 10,000 എന്നിങ്ങനെയാണ് ഇൻഷുറൻസ്‌ തുക ലഭിക്കുക. 18-50 പ്രായപരിധിയിലുള്ളവർക്ക്‌ അപകടമരണമോ അപകടം കാരണം സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ ₹ 25,000 ലഭിക്കും. അയൽക്കൂട്ട അംഗം  മരണപ്പെട്ടാൽ കുടുംബത്തെ സഹായിക്കുക എന്നതിനൊപ്പം സാമൂഹികമായ നേട്ടവും പദ്ധതി മുന്നോട്ട്‌ വയ്‌ക്കുന്നു. അംഗം മരിച്ചാൽ, സംഘമായി തുടങ്ങിയ സംരംഭത്തിന്റെ ബാധ്യതകൾ ഇല്ലാതാക്കാനും ഇൻഷുറൻസ്‌ തുക സഹായകരമാവും. അയൽക്കൂട്ട വായ്‌പ കുടിശികയുണ്ടെങ്കിൽ ഇൻഷുറൻസ്‌ തുക അയൽക്കൂട്ട ബാങ്ക്‌ അക്കൗണ്ടിലും ബാക്കി കുടുംബത്തിനും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2023

sitelisthead