ദേശീയ സരസ് മേളയോടനുബന്ധിച്ച് 'കുടുംബശ്രീ പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഫ്രെയിമിനുള്ളിൽ സരസ് ലോഗോ ഉണ്ടായിരിക്കണം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നതിനൊപ്പം സരസ്‌ മേള എറണാകുളം 23 എന്ന ഫേസ്ബുക് പേജിലേക്കും kochi_sarasmela_23 എന്ന ഇൻസ്റ്റാഗ്രാം പേജിലേയ്ക്കും കൊളാബ് ഷെയർ ചെയ്യണം.ഫോട്ടോയ്ക്ക് ഹാഷ് ടാഗ് #KochiSarasMela എന്ന് നൽകണം. ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്ക് , റീച്ച് എന്നിവ വിധി നിർണയത്തിന് പരിഗണിക്കും. വിധി നിർണയത്തിന്റെ പൂർണാധികാരം കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർക്കായിരിക്കും. തിരഞ്ഞെടുക്കുന്ന ഫോട്ടോക്ക് ₹ 5000 പ്രൈസ് ലഭിക്കും. അവസാന തീയതി : ഡിസംബർ 10. ഫോൺ:  9946115459

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2023

sitelisthead