സ്വന്തമായി ഭൂമി ഇല്ലാത്ത പട്ടികജാതി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിയിലൂടെ ലഭിക്കുന്ന ഭൂമി ഇനി പണയപെടുത്താം. ഭവന നിർമാണം, കുടുംബാംഗങ്ങളുടെ ഗുരുതരമായ രോഗങ്ങളുടെ ചികിത്സ, പെണ്‍മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കായി ബന്ധപെട്ട ബ്ലോക്ക്, മുനിസിപാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയും വീടും പൊതുമേഖല/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന കോർപറേഷൻ എന്നിവയില്‍ പണയപെടുത്താം.

ഭൂരഹിതപുനരധിവാസ പദ്ധതി പ്രകാരം ലഭിക്കുന്ന ഭൂമിയും വീടും വില്‍ക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ വാടകക്ക് നല്‍കുന്നതിനോ മുൻപ് അവകാശമുണ്ടായിരുന്നില്ല. ഗുണഭോക്താക്കളുടെ കാലശേഷം നിയമപ്രകാരമുള്ള ഒരു അനന്തരാവകാശിക്ക് കൈമാറാൻ മാത്രമാണ് സാധിച്ചിരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-11-2022

sitelisthead